തിരഞ്ഞെടുപ്പ് :ബത്തേരി ബ്ലോക്കില്‍ നടപടിക്രമങ്ങള്‍ തുടങ്ങി
ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലാണ് ബത്തേരി ബ്ലോക്കിലെ സ്ട്രോങ് റൂമുകള്‍ സജ്ജമാക്കുന്നത്.അമ്മായിപ്പാലത്ത് സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് മെഷിനുകള്‍ ഇവിടെയെത്തിക്കും. തുടര്‍ന്ന് 9ന് ഇവിടെനിന്നുമാണ് ബത്തേരി ബ്ലോക്കിലെയും, നഗരസഭയിലെയും വോട്ടിംഗ് മെഷീനുകള്‍ വിതരണം ചെയ്യുക.16ന് വോട്ടെണ്ണലും ഇവിടെയാണ്.
വോട്ടിംഗ് കഴിഞ്ഞ് മെഷീനുകള്‍ ഇവിടെത്തന്നെ എത്തിച്ച് സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, നാല് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടിംഗ് മെഷിനുകളാണ് ഇവിടെനിന്നും വിതരണം ചെയ്യുക.