ജി20 രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ
ജി20 രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ. യുഎന്‍ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളെ മറികടന്നാണ് സൗദി അറേബ്യ ഒന്നാമതെത്തിയത്. 2019ലെ ഗ്ലോബല്‍ കോംപറ്റിറ്റീവ്‌നെസ് റിപ്പോര്‍ട്ട്, 2020ലെ സുസ്ഥിര വികസന ലക്ഷ്യ സൂചിക എന്നിവയിലുള്‍പ്പെട്ട അഞ്ച് ആഗോള സുരക്ഷാ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൗദിയെ തെരഞ്ഞെടുത്തത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാത്രി കാലങ്ങളില്‍ നിര്‍ഭയമായി പുറത്തിറങ്ങി നടക്കാന്‍ കഴിയുമെന്നതാണ് സൗദിയെ ഒന്നാമതെത്തിച്ചത്. പൊലീസ് സേവനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലും സൗദി അറേബ്യയാണ് മുമ്പില്‍.