യുഎഇയില്‍ 1,285 പേര്‍ക്ക് കൂടി കൊവിഡ്; നാല് മരണം
: യുഎഇയില്‍ 1,285 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 713 പേര്‍ രോഗമുക്തി നേടി. 136,483 സാമ്പിളുകളാണ് ബുധനാഴ്ച യുഎഇയില്‍ പരിശോധിച്ചത്.171,434 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 156,380 പേര്‍ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 580 ആയി. 14,474 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.