തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കര്‍ഷക മുന്നണി മാനന്തവാടി നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കര്‍ഷക ഐക്യവേദി സംസ്ഥാന ചെയര്‍മാന്‍ ജയിംസ് പന്ന്യാമ്മാക്കല്‍ നിര്‍വ്വഹിച്ചു.എഫ്. ആര്‍.എഫ് സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം അധ്യക്ഷനായിരുന്നു.ദേശീയ കര്‍ഷക മഹാസഖ്യം സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.പി ജെ ജോണ്‍ മാസ്റ്റര്‍, എ എന്‍ മുകുന്ദന്‍, എം കെ ശെല്‍വരാജ്, സ്വപ്ന സുരേഷ്, കുഞ്ഞുമോള്‍, ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.