നെല്ല് വിളവെടുപ്പ് സമയത്ത് നടത്തുന്ന തൊഴിലുറപ്പും ഇതര സംസ്ഥാന തൊഴിലാളികളെ കിട്ടാത്തതുമാണ് നെല്‍കര്‍ഷകരെ വലയ്ക്കുന്നത്.മഴയ്ക്കുമുമ്പ് നെല്ല് കൊയ്ത് സുരക്ഷിതമാക്കാന്‍ കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്.വിളവെടുപ്പ് സമയത്ത് നടത്തുന്ന തൊഴിലുറപ്പ് ജോലിയിലേക്ക് ആളുകള്‍ മാറിയതാണ് പ്രധാനമായും നെല്‍കര്‍ഷകര്‍ പ്രതിസന്ധിയിലാകാന്‍ കാരണം.
കൃഷിയിറക്കിയ കാലംമുതല്‍ വന്യമൃഗങ്ങളില്‍ നിന്നും കാത്ത് സംരക്ഷിച്ച നെല്ല് വിളവെടുക്കാറായപ്പോള്‍ തൊഴിലാളികളികളെ കിട്ടാത്തത് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊയ്ത്തുകാലത്ത് തൊഴിലാളികള്‍ എത്തുമായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ വരവ് നിലച്ചതും നെല്‍കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമായിരിക്കുകയാണ്. ഇന്നോ നാളെയോ എന്ന മട്ടില്‍ മഴ ഭീഷണി നിലനില്‍ക്കെ പല കര്‍ഷകരും സ്വന്തമായി നെല്ല് കൊയ്തെടുക്കാനുള്ള തത്രപാടിലാണ്.