ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചുകൊണ്ട് ഒമാൻ സുപ്രിം കമ്മറ്റി ഉത്തരവ് പുറത്തിറക്കി. പാർക്കുകളും ബീച്ചുകളും തുറക്കാനും സിനിമ ശാലകളിൽ പ്രദർശനം നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. ഇന്ന് മുതൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വന്നതായും ഒമാൻ സുപ്രിം കമ്മറ്റിയുടെ അറിയിപ്പിൽ പറയുന്നു.കഴിഞ്ഞ എട്ടുമാസമായി അടഞ്ഞു കിടന്നിരുന്ന പാർക്കുകളും സിനിമാ ശാലകളും തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചു കൊണ്ട് ഒമാൻ സുപ്രിം കമ്മറ്റി ഉത്തരവ് പുറത്തിറക്കി. സിനിമാ ശാലകളിൽ 50ശതമാനം പ്രേക്ഷകർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മാളുകളിൽ പ്രവേശിക്കുവാനും അനുവാദം നൽകിയിട്ടുണ്ട്.