കടമാന്‍തോട് പദ്ധതി കുടിയൊഴിയേണ്ട ജനങ്ങള്‍ ആശങ്കയില്‍.

0

കടമാന്‍തോട് പദ്ധതി
കുടിയൊഴിയേണ്ട ജനങ്ങള്‍ ആശങ്കയില്‍.

കടമാന്‍തോട് പദ്ധതിക്ക് തീരുമാനമായതോടെ പ്രദേശത്തെ രണ്ട്, മൂന്ന്, അഞ്ച് വാര്‍ഡുകളിലെ കുടിയൊഴിയേണ്ട ജനങ്ങള്‍ ആശങ്കയില്‍.ന്യായമായ പുനരധിവാസ നടപടികള്‍ കാര്യക്ഷമമായി നടക്കുമോയെന്നതും പദ്ധതി സ്ഥലം ഇട്ടെറിഞ്ഞ് പോകേണ്ടി വരുമോയെന്നുമുള്ള പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ആരും തയ്യാറായിട്ടില്ല.

സുതാര്യമായി കാര്യങ്ങള്‍ നടത്തണമെന്നും ജനങ്ങളുടെ പൂര്‍ണ സമ്മതത്തോടെ മാത്രം കാര്യങ്ങള്‍ തീരുമാനിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.വന്‍കിട പദ്ധതിക്ക് പകരം ചെറു പദ്ധതി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്.തിരഞ്ഞെടുപ്പായതിനാല്‍ രാഷ്ട്രീയ സംഘടനകള്‍ പ്രതികരിക്കുന്നതേയില്ല. അടുത്ത മാസമാണ് സര്‍വേ ആരംഭിക്കുക.എന്നാല്‍ പദ്ധതി എത്രയും വേഗം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യം.പദ്ധതി ആരംഭിച്ചാല്‍ കുടിയേറ്റ മേഖലയിലെ വരള്‍ച്ചയക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്നാണ് ഭൂരിഭാഗം കര്‍ഷകരും പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!