പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

0

തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌ക്കൂളില്‍ സംഘടിപ്പിച്ചു.രാവിലെ 9.30 മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 5 വരെയുമുള്ള രണ്ട് ഷെഡ്യൂളുകളിലായാണ് പരിശീലനം..

ജില്ലാ ബ്ലോക്ക്തല ട്രൈനര്‍മാരാണ് നേതൃത്വം നല്‍കുന്നത്.മാനന്തവാടി ബ്ലോക്കില്‍ 213 പോളിങ് സ്റ്റേഷനിലായി 213 പ്രിസൈഡിങ് ഓഫീസര്‍മാരും,213 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും,റിസര്‍വ് ഓഫീസര്‍മാരും പരിശീലന ക്ലാസ്സില്‍ പങ്കെടുത്തു. മാനന്തവാടി ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ സി .എം. വിജയലക്ഷ്മി , അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ പി. കെ. പുരുഷോത്തമന്‍ പങ്കെടുത്തു.ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ ഉപയോഗിക്കേണ്ട രീതി, തിരഞ്ഞെടുപ്പ് തുടങ്ങിയത് മുതല്‍ പോളിംഗ് ബൂത്തില്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കിയത്.
പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിശീലന ക്ലാസുകള്‍ നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!