കുഞ്ഞുമോന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് കുടുംബം

0

കാട്ടിക്കുളം സ്വദേശിയായ കെട്ടിട നിര്‍മ്മാണ തൊഴിലാളി കോട്ടയില്‍ കുഞ്ഞുമോന്റെ മരണത്തിന്റെ ദുരുഹത അന്വേഷിക്കണമെന്ന് കുടുംബം.കാട്ടിക്കുളം എടയൂര്‍ക്കുന്ന് കോട്ടയില്‍ കുഞ്ഞുമോന്‍ ഒക്ടോബര്‍ 10നാണ് ജോലിസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. വീടിന് സമീപത്തെ പുഴവയലില്‍ സൈനുദ്ദീന്‍ എന്ന വ്യക്തിയുടെ വീട്ടില്‍ ജോലിക്കായി പോയ ശേഷം പിന്നെ മരണപെട്ട നിലയിലാണ് കണ്ടെത്തിയത്. വീട് നിര്‍മ്മാണ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു എന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഒന്നും അപകടസ്ഥലത്ത് കണ്ടിരുന്നില്ല. വാഹനവും ഡ്രൈവര്‍മാരും സമീപത്ത് ഉണ്ടായിരുന്നിട്ടും അപകടം നടന്ന് അരമണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇത് സംബന്ധിച്ച് തിരുനെല്ലി പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നും ബന്ധുക്കള്‍. ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!