പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ല

0

മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ആശ്രയമായ പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സന്ധ്യ കഴിഞ്ഞാല്‍ ഡോക്ടര്‍മാരില്ലാത്തത് ജനത്തെ വലയ്ക്കുന്നു. അഞ്ച് ഡോക്ടര്‍മാര്‍ രേഖകളിലുണ്ടെങ്കിലും വൈകുന്നേരങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല.

കഴിഞ്ഞ ശനിയാഴ്ച ബൈക്കിനു മുന്നില്‍ തെരുവുനായ ചാടി പരിക്കുപ്പറ്റി പുല്‍പ്പള്ളി പിഎച്ച്‌സിയിലെത്തിയ യുവാക്കളെ ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് ബത്തേരി ആശുപത്രിയിലെത്തിക്കേണ്ടി വന്നു.നിരവധി രോഗികളാണ് ഇത്തരത്തില്‍ സന്ധ്യ കഴിഞ്ഞുണ്ടാകുന്ന രോഗാവസ്ഥയില്‍ കഷ്ടപ്പെടുന്നത്.പുല്‍പ്പള്ളിയില്‍ നിന്നും 25 കിലോമീറ്റര്‍ വനത്തിലൂടെ താണ്ടി വേണം ബത്തേരിയിലെത്താന്‍. വന്യമൃഗശല്യം പേടിച്ചു വേണം പോകാന്‍. പുല്‍പ്പള്ളിയില്‍ സ്വകാര്യ മേഖലയില്‍ മതിയായ ചികിത്സാ സൗകര്യം ഇല്ലാത്തതിനാല്‍ ജനങ്ങള്‍ എപ്പോഴും ആശ്രയിക്കുന്നത് ഗവ. ആശുപത്രിയെയാണ്. സായാഹ്ന ഒ.പി പേരിന് മാത്രം നടക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ മരണപ്പെടുന്ന സാഹചര്യം പോലും ഉണ്ടാകുന്നുണ്ട്. പുല്‍പ്പള്ളി ഗവ.ആശുപത്രിയില്‍ രാത്രി കാലങ്ങളില്‍ ഡ്യൂട്ടി ഡോക്ടറെ നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!