ഏറ്റവും വലിയ കുടിശ്ശിക നിവാരണ പദ്ധതിയായി ആംനസ്റ്റി 2020.

0

നികുതി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിശ്ശിക നിവാരണ പദ്ധതിയായി ആംനസ്റ്റി 2020. ജി.എസ്.ടിക്ക് മുമ്പുണ്ടായിരുന്ന കേരള മൂല്യവര്‍ദ്ധിത നികുതി കേന്ദ്ര വില്‍പ്പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ്, കാര്‍ഷിക ആദായ നികുതി, കേരള പൊതു വില്‍പ്പന നികുതി എന്നീ നിയമങ്ങള്‍ പ്രകാരമുള്ള കുടിശ്ശികയാണ് ഒഴിവാക്കുന്നത്.

പദ്ധതി തെരഞ്ഞെടുക്കുന്നതിന് ഈ മാസം 30 വരെയാണ് അവസരം.പലിശയും പിഴയും പൂര്‍ണ്ണമായും ഒഴിവാക്കും .2005-ന് ശേഷമുള്ള വില്‍പ്പന നികുതി കുടിശ്ശികയില്‍ പിഴ മാത്രമേ ഒഴിവാകൂ. നികുതി കുടിശ്ശിക ഒരുമിച്ച് അടക്കുന്ന വര്‍ക്ക് 60 ശതമാനവും, തവണകളായി അടക്കുന്നവര്‍ക്ക് 50 ശതമാനം വരെയും ഇളവ് ലഭിക്കും. അപ്പീലില്‍ ഉള്‍പ്പെട്ടി ട്ടുള്ളതടക്കം എല്ലാ നികുതി കുടിശ്ശിക കള്‍ക്കും താല്‍പ്പര്യം നല്‍കാം.മുമ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സ്വീകരിച്ച് നടപടി പൂര്‍ത്തിയാക്കാത്ത വര്‍ക്കും അവസരമുണ്ട്. ഈ സുവര്‍ണ്ണാവസരം വയനാട് ജില്ലയിലെ എല്ലാ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വയനാട് ജോയിന്റ് കമ്മീഷണര്‍ പി.സി ജയരാജന്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!