എസ് എം സോഫ്റ്റ് കമ്പ്യൂട്ടേഴ്സ് ഇനി മാനന്തവാടിയിലും.
മാനന്തവാടി കടവത്ത് ബില്‍ഡിങ്ങില്‍ ആരംഭിച്ച പൂതിയ ഷോറൂമിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവന്‍ നിര്‍വ്വഹിച്ചു. അദ്യവില്പ്പന ബോബന് നല്കി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡണ്ട് കെ. ഉസ്മാന് നിര്‍വ്വഹിച്ചു. എസ് എം സോഫ്റ്റ് കമ്പ്യൂട്ടേഴ്സ് മാനേജിംഗ് ഡയറക്ടര്‍ സഹീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇത് എസ് എം സോഫ്റ്റ് കമ്പ്യൂട്ടേഴ്സിന്റെ വയനാട്ടിലെ മൂന്നാമത്തെ ഷോറൂമാണ്. ബത്തേരിയിലും കല്‍പ്പറ്റയിലും എസ് എം സോഫ്റ്റിന്റെ ഷോറൂ മകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാപ്ടോപ്പ് ,ഡെസ്ക്ടോപ്പ്,മൊബൈയില്‍ ഫോണ്‍ എന്നിവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട് .ഉദ്ഘാടനത്തോടനുബന്ധിച് വിവിധ സമ്മാന പദ്ധതികളും നടത്തുന്നുണ്ട്.