ബൈക്കും കാറും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു

0

താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ വെച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മീനങ്ങാടി സ്വദേശി കുര്യാക്കോസിന്‍്റെ മകന്‍ അലന്‍ ബേസില്‍ (20) ആണ് മരിച്ചിരിക്കുന്നത്. കൂടെയുണ്ടായിരുന്ന അബിന്‍ ബാബുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.

കാറില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്കാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ആറ് ബൈക്കുകളിലായി മീനങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച സംഘത്തില്‍പ്പെട്ടയാളാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!