അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍.
ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വി.രജികുമാറും വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും,ബത്തേരി എസ്ഐ രാംജിത്ത് പി.ജി യും സംഘവും ജില്ലാ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ മുത്തങ്ങ-മൂലഹള്ളക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ് അതി മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൈസൂര്‍ ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്കുവന്ന യുവാവിനെ പിടികൂടിയത്.19.47 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്.സംഭവത്തില്‍ വടുവന്‍ചാല്‍ പിലാത്തൊടിയില്‍ വീട്ടില്‍ അലി അന്‍ഷാദ്(19) നെയാണ് അറസ്റ്റ് ചെയ്തത്.എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇയാളുടെ ബൈക്കും കസ്റ്റഡിലെടുത്തു.