വയനാട്ടില്‍ വീണ്ടും കൊവിഡ് മരണം
പനമരം കരിമ്പുമ്മല്‍ നാലുസെന്റ് കോളനിയിലെ അടയാട്ട് ലീല(56) ആണ് മരിച്ചത്.വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞദിവസം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടിയിരുന്നു.ഇന്ന് രാവിലെയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.