ദേശീയപാതയില്‍ വാഹനാപകടം:നാല് യുവാക്കള്‍ക്ക് പരിക്ക്.
ദേശീയപാതയില്‍ തളിപ്പുഴയില്‍ ഇന്ന് വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ നാല് യുവാക്കള്‍ക്ക് പരിക്കേറ്റു. തമ്മില്‍ കൂട്ടിയിടിച്ചു മറിഞ്ഞ ബൈക്കുകളിലെ യാത്രക്കാരായ മൂന്നു പേര്‍ക്കും ഇവരെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് നിറുത്തിയതുമൂലം മറിഞ്ഞ ലോറിയിലെ ഡ്രൈവര്‍ക്കും പരിക്കേറ്റു. കല്‍പ്പറ്റ സ്വദേശികളായ ഫാസില്‍, അശ്വിന്‍,സിബിന്‍,അടിവാരം സ്വദേശി രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.