ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കര്‍ഷകര്‍ക്ക് ദുരിതമാകുന്നു

0

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് തറവില നിശ്ചയിച്ച് ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് നടപ്പാക്കിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പറ്റാത്തതാണ് കര്‍ഷകര്‍ക്ക് പ്രതിസന്ധിയാകുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്ന കര്‍ഷകരുടെ പച്ചക്കറികള്‍ മാത്രം സംഭരിച്ചാല്‍ മതിയെന്ന പുതിയ നിര്‍ദേശം വ്യാഴാഴ്ചയാണ് കൃഷിവകുപ്പ് പുറത്തിറക്കിയത്.

കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് തറവില നിശ്ചയിച്ച്് ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് ഇറക്കിയ പുതിയ നിര്‍ദേശമാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. തറവില നിശ്ചയിച്ച നേന്ത്രക്കായ അടക്കമുള്ള പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കണമെങ്കില്‍ സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടായ എഐഎംഎസ് കേരളയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇതില്‍ രജിസ്റ്റര്‍ ചെയ്യാത്തകര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഇനിമുതല്‍ സംഭരിക്കേണ്ടതില്ലന്നും ഹോര്‍ട്ടികോര്‍പ്പിന് നിര്‍ദേശനല്‍കിയിരുന്നു.

എന്നാല്‍ ഹോര്‍ട്ടികോര്‍പ്പില്‍ പച്ചക്കറികള്‍ എത്തിച്ചു നല്‍കിയിരുന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഈ പോര്‍ട്ടലില്‍ കയറി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കു ന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. ഇത് സാധാരണ കര്‍ഷകരെയാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജില്ലയിലെ മിക്കകര്‍ഷകരും വിലയിടിവ് വന്നതോടെ നേന്ത്രക്കായ അടക്കമുള്ള പച്ചക്കറികള്‍ വില്‍പ്പനക്കായി ഹോര്‍ട്ടികോര്‍പ്പിലെത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ആദ്യം അതാത് കൃഷി ഓഫീസര്‍മാരുടെ സാക്ഷ്യപത്രം ഉണ്ടായിരുന്നെങ്കില്‍ സംഭരണം നടക്കുമായിരുന്നു. അതാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലേക്ക് മാറ്റിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പച്ചക്കറികള്‍ സംഭരിക്കാനുള്ള സംവിധാനം ലളിതമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!