മൊബൈല്‍ കടകളില്‍ മോഷണം
മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സി.സിയിലെ ജി 7 മൊബൈല്‍ ഷോപ്പിലും, പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചാംമൈല്‍ അലിഫ് എന്ന മൊബൈല്‍ ഷോപ്പിലുമാണ് ഇന്നലെ രാത്രിയില്‍ മോഷണം നടന്നത്. ജി 7 ഷോപ്പില്‍ നിന്നും 27 സ്മാര്‍ട്ട് ഫോണുകളും, 9000 രൂപയും മോഷ്ടിച്ചതായാണ് പരാതി. അഞ്ചാംമൈലിലെ കടയില്‍ നിന്നും 5 ഫോണുകളും, ഒരു ടാബ് ലെറ്റും, 500 രൂപയുമടക്കം 25500 രൂപയുടെ മുതലുകള്‍ മോഷ്ടിച്ചതായുമാണ് പരാതി.കടകളുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.