വെല്‍ഫെയര്‍ പാര്‍ട്ടി 21 ഇടങ്ങളില്‍ മത്സരിക്കും
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലയില്‍ 21 ഇടങ്ങളില്‍ മത്സരിക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളടക്കമാണ് 21 സീറ്റുകളിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി തനിച്ച് മത്സരിക്കുന്നത്. പൊഴുതന ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, പടിഞ്ഞാറത്തറ, പനമരം ബ്ലോക്ക് ഡിവിഷനുകള്‍, കല്‍പ്പറ്റ നഗരസഭയില്‍ 2, ബത്തേരി നഗരസഭയില്‍ 6 ഡിവിഷനുകളിലും പാര്‍ട്ടി മത്സരിക്കുന്നുണ്ട്.
പഞ്ചായത്തുകളില്‍ പനമരം 3, പൊഴുതന, വെങ്ങപ്പള്ളി എന്നിവിടങ്ങളില്‍ 2 സീറ്റുകള്‍ വീതവും, മുളളന്‍കൊല്ലി, മേപ്പാടി, മീനങ്ങാടി എന്നീ പഞ്ചായത്തുകളില്‍ ഓരോ സീറ്റുകളിലേക്കുമാണ് മത്സരിക്കുന്നത്. ജില്ലയില്‍ യുഡിഎഫുമായി എവിടെയും ധാരണയില്ലാതെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നത്. അതേ സമയം കാര്‍ഷിക പുരോഗമന സമിതിയുമായി സഹകരിക്കാനും ധാരണയായിട്ടുണ്ട്. 21 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപിച്ചു.