ബത്തേരി നഗരസഭയില്‍ യുഡിഎഫ് പത്രിക സമര്‍പ്പിച്ചു
സുല്‍ത്താന്‍ ബത്തേരി നഗരസഭ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 35 ഡിവിഷനുകളുള്ള നഗരസഭയില്‍ 20 ഡിവിഷനില്‍ കോണ്‍ഗ്രസും, 14 ഡിവിഷനുകളില്‍ ലീഗും, ഒരു ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമാണ് മത്സരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം നേതാക്കള്‍ക്കൊപ്പമെത്തിയാണ് 35 സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 20 ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും, 14 ലീഗ് സ്ഥാനാര്‍ത്ഥികളും, ഒരു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയുമാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. കെ പി സി സി സെക്രട്ടറി എം എസ് വിശ്വനാഥന്‍, മണ്ഡലം പ്രസിഡണ്ട് ബാബു പഴുപത്തൂര്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.ആര്‍ രാജേഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീലക്ഷ്മി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് അടക്കമുള്ളവരാണ് യു ഡി എഫ് സ്ഥാനാര്‍ഥി ലിസ്റ്റ്.