ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ വളപ്പുകളില്‍ സൂക്ഷിച്ച അവകാശികള്‍ ഇല്ലാത്തതും കണ്ടു കെട്ടിയതുമായ ഇരുചക്രവാഹനങ്ങളും മറ്റും ലേലത്തില്‍ വിറ്റു.വാഹനങ്ങളുടെ ശവപ്പറമ്പാകുന്ന തരത്തിലായിരുന്നു പല പൊലീസ് സ്റ്റേഷനുകളിലും വാഹനങ്ങള്‍ കിടന്നത്.ഇവയാണ് ലേലത്തിലൂടെ വില്‍പന നടത്തിയത്
വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി 700 ഇരുചക്രവാഹനങ്ങള്‍ ലേലത്തില്‍ വിറ്റു.തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹന വ്യാപാര സംഘമാണ് ഇവ ലേലത്തില്‍ പിടിച്ചത്. വാഹനങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ നീക്കിത്തുടങ്ങി. പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്നു മാത്രം 70 ഓളം വാഹനങ്ങളാണ് കഴിഞ്ഞ ദിവസം മാറ്റിയത്. കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ പരിശോധിച്ച് വില നിശ്ചയിച്ചാണ് ലേലം ചെയ്ത് വില്‍ക്കുന്നത്. വര്‍ഷങ്ങളായി വെയിലും മഴയും കൊണ്ട് കാടുമൂടിക്കിടന്ന വാഹനങ്ങള്‍ പലതും ഇരുമ്പു വിലക്കാണ് എടുത്തത്.ഒരു ബൈക്കിന് പരമാവധി 1000 മുതല്‍ 1500 രൂപ വരെയാണ് വില. എട്ടും പത്തും വര്‍ഷമായി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കിടന്നവയാണിത്. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന സ്റ്റേഷനുകളാണ് മിക്കതും. ലേലത്തില്‍ പിടിച്ച വാഹന ങ്ങള്‍ പുറത്തേക്ക് മാറ്റിത്തുടങ്ങിയതോടെ മിക്കയിടങ്ങളിലും ആവശ്യത്തിന് സ്ഥലസൗകര്യമായി.