വെള്ളമുണ്ടയില്‍ ഇരുമുന്നണികളുടെയും നാമനിര്‍ദ്ദേശ സമര്‍പ്പണം പൂര്‍ത്തിയായി.
വെള്ളമുണ്ടയില്‍ ഇരുമുന്നണികളുടെയും നാമനിര്‍ദ്ദേശ സമര്‍പ്പണം പൂര്‍ത്തിയായി.എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് പുറമെ മുഴുവന്‍ വാര്‍ഡുകളിലും എന്‍ഡിഎയും 5 വാര്‍ഡുകളില്‍ എസ്ഡിപിഐയും മത്സരരംഗത്തുണ്ട്. 21 വാര്‍ഡുകളിലും യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളില്‍ നേരത്തെ തന്നെ ധാരണയുണ്ടാ ക്കിയിരുന്നു.എല്‍ഡിഎഫില്‍ സ്ഥാനാര്‍ത്ഥികളെയും നേരത്തെ തന്നെ കണ്ടെത്തുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ യുഡിഎഫില്‍ ഞായറാഴ്ചയോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്.ഇന്ന് രാവിലെയാണ് ഇരുമുന്നണിസ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.തിരക്ക് വര്‍ദ്ധിച്ചതോടെ രണ്ട് കൗണ്ടറുകളിലായാണ് പത്രികകള്‍ സ്വീകരിച്ചത്.കഴിഞ്ഞ രണ്ട് ഭരണസമിതികളിലും ബിജെപിക്ക് പ്രാതിനിധ്യമുണ്ടായി രുന്നില്ലെങ്കിലും 21 വാര്‍ഡുകളിലും എന്‍ഡിഎ മുന്നണി അടിസ്ഥാനത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.എസ്ഡിപിഐ വാര്‍ഡുകളിലും നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പിച്ചിട്ടുണ്ട്.ഇരുമുന്നണികളും നേര്‍ക്കുനേര്‍ ശക്തമായ മത്സരം നടക്കുമെന്നാണ് സൂചന.