ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

0

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി മേപ്പാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ എംഎസ്എ ഓഡിറ്റോറിയത്തില്‍ നടന്നു.സിപിഎം ജില്ലാ സെക്രട്ടറി പിഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് 150 അംഗങ്ങള്‍ അടങ്ങുന്ന ജനറല്‍ കമ്മിറ്റിയും കണ്‍വെന്‍ഷനില്‍ രൂപം നല്‍കി. എ ബാലചന്ദ്രന്‍ (ചെയര്‍മാന്‍)എന്‍ ബാലകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍ )കെ വിനോദ് (കണ്‍വീനര്‍)കെ.അബ്ദുറഹ്‌മാന്‍ (ടഷറര്‍)തുടങ്ങിയവരെ പ്രധാന ഭാരവാഹികളെയും തിരഞ്ഞെടുത്തു. എ ബാലചന്ദ്രന്‍ അധ്യക്ഷനായിരുന്നു. പികെ മൂര്‍ത്തി,കെ അബ്ദുറഹ്‌മാന്‍,കെ വിനോദ്, വി പി ശങ്കരന്‍ നമ്പ്യാര്‍, കെ ടി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!