എല്ലാ പരിസ്ഥിതി നിയമങ്ങളെയും തകര്‍ക്കുന്ന സമീപനമാണ് കേരള കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എം. ബാദുഷ. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്നു മുന്നില്‍ നടത്തിയ നില്‍പ്പുസത്യാഗ്ര ഹസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധിയുടെ കാലത്തുണ്ടാക്കിയ പരിസ്ഥിതി അനുകൂല നിയമങ്ങളാണ് അട്ടിമറിച്ച് വികസനത്തിന്റെ പേരില്‍ പരിസ്ഥിതി വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കേന്ദ്ര സര്‍ക്കാ രുകള്‍ എല്ലാ പരിസ്ഥിതി നിയമങ്ങളെയും തകര്‍ക്കുന്ന സമീപ നമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാസര്‍ഗോഡ് ജില്ലയിലെ കൊട്ടഞ്ചേരി മലയിലെ കരിങ്കല്‍ ഖനനാനുമതി റദ്ദാക്കുക , അതിരപ്പള്ളിക്കടുത്ത ആനക്കയം ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തി വരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്‍ന്തുണ നല്‍കിക്കൊണ്ടാണ് വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്നില്‍ നില്‍പ്പുസത്യഗ്രഹസമരം നടത്തിയത്. സക്കീര്‍ പൂക്കോട്, ഗോപിനാഥന്‍, തോമസ് അമ്പലവയല്‍, ബാബു മൈലമ്പാടി, ബഷീര്‍ ആനന്ദ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.