ബി.ജെ.പി. നേതാവും നടിയുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് അപകടമുണ്ടായത്. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഖുശ്ബു.ഖുശ്ബുവിന്റെ കാറിലേക്ക് പുറകെ നിന്ന് വരുകയായിരുന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
ദൈവാനുഗ്രഹത്താല്‍ താന്‍ സുരക്ഷിതയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.