കല്‍പ്പറ്റ നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.

0

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി കല്‍പ്പറ്റ നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.കല്‍പ്പറ്റ നഗരസഭാ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷ
നിലായിരുന്നു പ്രഖ്യാപനം.സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
ഉദ്ഘാടനം ചെയ്തു.

നിലവിലെ ചെയര്‍പേഴ്സന്‍ സനിതാ ജഗദീഷ്, സിപിഐഎം കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സികെ ശിവരാമന്‍ എന്നിവരുള്‍പ്പെടെ ഇത്തവണ ജനവിധി തേടുന്നത്. മുന്‍നഗരസഭാ ചെയര്‍പേഴ്സനും വനിതാ ലീഗ് നേതാവുമായ ഉമൈബാ മൊയ്തീന്‍കുട്ടി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ലീഗില്‍നിന്നും രാജിവച്ചാണ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. കണ്‍വന്‍ഷില്‍ വി ദിനേശന്‍ അധ്യക്ഷനായി. സി കെ ശശീന്ദ്രന്‍ എംഎല്‍എ, എം മധു, കെ സുഗതന്‍, രാജുകൃഷ്ണ, സി കെ നൗഷാദ്, കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!