മുതിര്‍ന്ന നേതാക്കളും യുവാക്കളും അടങ്ങുന്നതാണ് സ്ഥാനാര്‍ഥി പട്ടിക.ബി ജെ പി ജില്ലാ പ്രസിഡണ്ട് സജി ശങ്കറാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്.16 ഡിവിഷനുകളിലേക്കും ബി ജെ പിയാണ് മത്സരിക്കുന്നത്. സംസ്ഥാന ജില്ലാ നേതാക്കള്‍ക്കും യുവ നേതൃത്വങ്ങള്‍ക്കും പരിഗണന നല്‍കുന്നതാണ് സ്ഥാനാര്‍ഥി പട്ടിക.
വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ബിജെപിപ്രഖ്യാപിച്ചു. വെള്ളമുണ്ടയില്‍ കെ മോഹന്‍ദാസ്, ചീരാലില്‍ പ്രശാന്ത് മലവയല്‍, പടിഞ്ഞാറത്തറ പി ജി ആനന്ദ് കുമാര്‍, പൊഴുതനയില്‍ കെ ശ്രീനിവാസന്‍, മുട്ടില്‍ പി വി ന്യൂട്ടണ്‍, അമ്പലവയല്‍ കെ വേണു, മേപ്പാടിയില്‍ കെ സുബ്രമണ്യന്‍, എടവകയില്‍ കെ ഷിജില, ബിന്ദു ബാബു തവിഞ്ഞാലിലും, മീനങ്ങാടിയില്‍ അംബിക കേളുവും, തിരുനെല്ലിയില്‍ ശ്യാമള ചന്ദ്രനും, ശാന്തകുമാരി പനമരത്തും, പി ജി ദീപശ്രീ കണിയാമ്പറ്റയിലും, മുള്ളന്‍കൊല്ലിയില്‍ ആശ ഷാജിയും, പുല്‍പ്പള്ളിയില്‍ സുചിത്രയും, തോ മാട്ടുചാലില്‍ സി വി സാവിത്രിയുമാണ് മത്സരിക്കുന്നത്.സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ബി ജെ പി ജില്ലാ പ്രസിഡണ്ട് സജി ശങ്കറാണ് പുറത്ത് വിട്ടത്.