വയനാട് ജില്ലാ രൂപീകരണത്തിലെ അമരക്കാരന്‍ അഡ്വക്കേറ്റ് വി എ മത്തായി അന്തരിച്ചു

0

പ്രമുഖ അഭിഭാഷകനും വയനാട് ജില്ലാ രൂപീകരണത്തിലെ അമരക്കാരനും ആയിരുന്ന കല്‍പ്പറ്റ കോലത്ത് വലിയവീട്ടില്‍ അഡ്വക്കേറ്റ് വി എ മത്തായി അന്തരിച്ചു. 88 വയസ്സായിരുന്നു. 1959 നവംബര്‍ ഒന്നിന് വയനാട്ടില്‍ എത്തി കുടിയേറ്റ ജനതയുടെ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം വയനാടിന്റെ സമഗ്രവികസനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കി.

1979- 1984 കാലഘട്ടത്തില്‍ കല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു.കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജ് , പുളിയാര്‍മല ഐടിഐ, മുണ്ടേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പെരിന്തട്ട ഗവണ്‍മെന്റ് സ്‌കൂള്‍, കല്‍പ്പറ്റ ബൈപ്പാസ് പദ്ധതി,തുടങ്ങിയവയ്ക്ക്് നേതൃത്വം നല്‍കി. വിവിധ കോടതികള്‍ സ്ഥാപിക്കല്‍ മുതലായവ. കല്‍പ്പറ്റ ബാര്‍ അസോസിയേഷന്റെ ആദ്യ സെക്രട്ടറിയായ അദ്ദേഹം ഒമ്പത് തവണ കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!