കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് മാനന്തവാടി പനവല്ലി സ്വദേശികളായ കോട്ടമ്പത്ത് വീട്ടില്‍ സതീഷ് കെ.വി,വെങ്ങിലേരി മുക്കത്ത് വീട്ടില്‍ രാജേഷ്.ആര്‍(27) എന്നിവരെ മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി.യും സംഘവും ചേര്‍ന്ന് തൃശ്ശിലേരിയില്‍ വെച്ച് അറസ്റ്റ് ചെയ്തു.ഇവരുടെ പക്കല്‍ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹാഷിം.കെ,ഷിന്റോ സെബാസ്റ്റ്യന്‍,സനൂപ് വി.എം,വിപിന്‍ വില്‍സണ്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.