ലോക ഫോട്ടോഗ്രഫി മത്സരത്തില്‍ വയനാട് സ്വദേശിക്ക് ബഹുമതി.
ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രഫി അവാര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ വയനാട് മക്കിയാട് സ്വദേശിയായ അരുണ്‍ മാത്യുവിന് ബഹുമതി.സാമൂഹിക അകലം എന്ന ആശയം ആവിഷ്‌കരിച്ച അരുണിന്റെ ചിത്രങ്ങളാണ് ഓണറബിള്‍ മെന്‍ഷന്‍ നേടിയത്. ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രഫി,സ്പെഷല്‍ നൈറ്റ് ഫോട്ടോഗ്രഫി എന്നീ ഇനങ്ങളിലാണ് ബഹുമതി.120 രാജ്യങ്ങളില്‍ നിന്നുള്ള 13000 ചിത്രങ്ങളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.കൊച്ചിയില്‍ എഎം ഫോട്ടോഗ്രഫി എന്ന സ്ഥാപനം നടത്തുന്ന അരുണ്‍ മക്കിയാട് കാക്കാംതോട്ടില്‍(കുട്ടനാട്) മാത്യുവിന്റെയും ഷേര്‍ളിയുടെയും മകനാണ്.ഗീതുവാണ് ഭാര്യ.