എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് റിബല്‍ സിപിഐ മണ്ഡലം കമ്മറ്റിയംഗം
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 22-ാം ഡിവിഷനായ ഫെയര്‍ലാന്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് റിബലായി ഘടകകക്ഷിയായ സിപിഐ സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മറ്റിയംഗം രംഗത്ത്. കിസാന്‍സഭ ജില്ലാ വൈസ് പ്രസിഡണ്ടുകൂടിയായ പി പ്രഭാകരന്‍ നായരാണ് പൊതുസ്വതന്ത്രനായി ഡിവിഷനില്‍ മല്‍സരിക്കന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഷമീര്‍ മഠത്തിലാണ് എല്‍ഡിഎഫിന്റെ ഫെയര്‍ലാന്റ് സ്ഥാനാര്‍ത്ഥി.
നഗരസഭയില്‍ സിപിഐക്ക് അര്‍ഹിച്ച പരിഗണന ലഭിക്കാത്തിന്റെ അമര്‍ഷമാണ് പൊതുസ്വതന്ത്രനായി പ്രഭാകരന്‍ നായര്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍. ആദ്യം ഒരു സീറ്റും ഒന്നില്‍ സിപിഐ- സിപിഎം സ്വതന്ത്രനെയുമാണ് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിത്. എന്നാല്‍ സിപിഐക്ക് നഗരസഭയില്‍ അഞ്ച് സീറ്റുവേണന്നും അല്ലാത്തപക്ഷം പത്ത് സീറ്റില്‍ തനിച്ചുമത്സരിക്കാനും സിപിഐ തുനിഞ്ഞപ്പോഴാണ് രണ്ട് സീറ്റ് നല്‍കാന്‍ എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന സിപിഎം തയ്യാറായത്.
എന്നാല്‍ കഴിഞ്ഞ 35 വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്ത് ഉണ്ടായിട്ടും പ്രദേത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തന്നൈ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിലും പ്രതിഷേധിച്ചുകൂടിയാണ് പൊതുസ്വതന്ത്രനായി മല്‍സിരിക്കുതെന്നാണ് പി പ്രഭാകരന്‍ നായര്‍ പറയുന്നത്.നിലിവില്‍ ഫെയര്‍ലാന്റ്- സീകുന്ന് പട്ടയം അവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.