നാമനിര്‍നിര്‍ദേശ പത്രിക സ്വീകരിക്കുന്നത് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ നാമനിര്‍നിര്‍ദേശ പത്രിക സ്വീകരിക്കുന്നത് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്.ഫ്രണ്ട് ഓഫീസില്‍ പേരുവിവരങ്ങള്‍ നല്‍കി പനിപരിശോധന കഴിഞ്ഞതിനുശേഷമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടാള്‍ക്കുമാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
തെരഞ്ഞെടുപ്പില്‍ മത്സിരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണ ദിവസങ്ങള്‍ എത്തിയതോടെ പത്രിക സമര്‍പ്പിക്കുന്ന കേന്ദ്രങ്ങള്‍ കൃത്യമായി കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. വരണാധികാരിയും, രണ്ട് ഉപവരണാധികാരികളുമാണ് കേന്ദ്രങ്ങളില്‍ ഉളളത്. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ പി സി അഹമ്മദ് ഹാജി മെമ്മോറിയല്‍ ടൗണ്‍ഹാളിലാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നത്. ഇതിനായി ഫ്രണ്ട് ഓഫീസ്, മുഖ്യവരണാധികാരി, എആര്‍ഒമാര്‍ എന്നിവര്‍ക്ക് പ്രത്യേകം ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക നല്‍കാനെത്തുന്നവര്‍ ആദ്യം ഫ്രണ്ട് ഓഫീസില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം, തുടര്‍ന്ന് ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പനി പരിശോധിച്ചതിനു ശേഷം സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേരെമാത്രമേ നാമനിര്‍ദേശം നല്‍കാന്‍ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. തിരക്കുകൂടുകയാണങ്കില്‍ എആര്‍ഒമാരുടെ അടുത്തും നാമനിര്‍ദേശം നല്‍കാനുള്ള സംവിധാനവും ഉണ്ട്. അതേ സമയം നാമനിര്‍ദേശ പത്രികസമര്‍പ്പണത്തിന്റെ ആദ്യദിനമായ ഇന്ന് മുന്നണികളൊന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല.