തൊണ്ടാര്‍പദ്ധതിക്കെതിരെ നാട്ടുകാര്‍രംഗത്ത്

0

മൂന്ന് പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന തൊണ്ടാര്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ വിധിപ്രകാരം കേരളത്തിന് അനുവദിച്ച 21 ടിഎംസി ജലം സംഭരിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിക്കെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. വിവിധ സ്ഥലങ്ങളില്‍ ആക്ഷന്‍ കമ്മറ്റികള്‍ രൂപീകരിച്ചാണ് പദ്ധതിക്കെതിരെ നാട്ടുകാര്‍ രംഗത്ത് വന്നിരിക്കുന്നത്.

തൊണ്ടര്‍നാട് പഞ്ചായത്തിലെ മൂളിത്തോടിന് കുറുകെ ഡാം നിര്‍മിച്ച് വെള്ളം ശേഖരിക്കാനുള്ള തൊണ്ടാര്‍ പദ്ധതിക്കെതിരെയാണ് നാട്ടുകാര്‍ വിവിധ ഭാഗങ്ങളില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്. പത്തില്‍ താഴെ വീടുകളും നാമമാത്ര കൃഷി ഭൂമിയും മാത്രമേ പദ്ധതി നടപ്പിലാക്കുന്നതിലൂടെ നഷ്ടപ്പെടുകയുള്ളു വെന്നായിരുന്നു  അധികൃതര്‍ പറഞ്ഞിരുന്നത്.എന്നാല്‍ 11.5 മീറ്റര്‍ ഉയരവും 205 മീറ്റര്‍ നീളത്തിലുമാണ് പദ്ധതിയെന്ന് ബോധ്യപ്പെട്ടപ്പോഴാണ് നാട്ടുകാര്‍ പദ്ധതിക്കെതിരെ രംഗത്തെത്തിയത്.

വെള്ളമുണ്ട തൊണ്ടര്‍നാട് എടവക പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് നേരിട്ടും ഇരട്ടിയോളം കുടുംബങ്ങള്‍ക്ക് ഭാഗികമായും പദ്ധതി ദോഷം ചെയ്യുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പദ്ധതിപ്രദേശത്തെ വാണിജ്യ കാര്‍ഷികവിളകളുടെ പ്രാഥമിക സര്‍വേ ആരംഭിച്ചിരുന്നു.മൂന്ന് പഞ്ചായത്തുകളും പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.അഞ്ചാംപീടികയില്‍ വി.അബ്ദുല്ല ഹാജി ചെയര്‍മാനായും എസ്.ശറഫുദ്ധീന്‍ കണ്‍വീനറായുമാണ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!