ഹിതപരിശോധന ഡിസംബര്‍ 30ന്

0

 

കെഎസ്ആര്‍ടിസിയില്‍ അംഗീകൃത യൂണിയനെ കണ്ടെത്താനുള്ള ഹിതപരിശോധന ഡിസംബര്‍ 30ന്. 15 ശതമാനം തൊഴിലാളികളുടെ വോട്ട് ലഭിക്കുന്ന സംഘടനകള്‍ക്കാണ് അംഗീകാരം ലഭിക്കുക. 2016 മെയില്‍ നടന്ന ഹിതപരിശോധനയില്‍ സിഐറ്റിയു നേതൃത്വം നല്‍കുന്ന കെഎസ്ആര്‍റ്റിഇഎയ്ക്കും, ഐഎന്‍ റ്റിയുസി നേതൃത്വം നല്‍കുന്ന റ്റിഡിഎഫിനുമാണ് അംഗീകാരം ലഭിച്ചത്.

കെഎസ്ആര്‍ടിസിയില്‍ അംഗീകൃത യൂണിയനെ തെരഞ്ഞെടുക്കാനുള്ള ഹിതപരിശോധന ഡിസംബര്‍ 30ന് നടക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ തൊഴിലാളി സംഘടനകള്‍ ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ 17 സംഘടനകളാണ് കോര്‍പ്പറേഷനിലുള്ളത്. ഇതില്‍ പ്രധാനമായും സിഐടിയു നേതൃത്വം നല്‍കുന്ന കെഎസ്ആര്‍ടിഇഎ, ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന റ്റിഡിഎഫ്, ബിഎംഎസ്, എഐറ്റിയുസി എന്നിവരാണ് മത്സരരംഗത്തുള്ളത്. ഹിത പരിശോധനയില്‍ 15 ശതമാനം തൊഴിലാളികളുടെ പിന്തുണ ലഭിക്കുന്ന യൂണിയനാണ് അംഗീകാരം ലഭിക്കുക. മൂന്ന് വര്‍ഷം കൂടുമ്പോഴാണ് കെഎസ്ആര്‍ടിസിയില്‍ റഫറണ്ടം നടക്കുക. എന്നാല്‍ 2019ല്‍ നടക്കേണ്ടിയിരുന്ന ഹിതപരിശോധനയാണ് ഡിസംബര്‍ 30ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!