സുല്‍ത്താന്‍ ബത്തേരി നഗരസഭ ഭരണസമിതിക്ക് കഴിഞ്ഞ അഞ്ചുവര്‍ഷം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായി ചെയര്‍മാന്‍ റ്റി എല്‍ സാബു ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭയില്‍ വികസനത്തിന് കാതലായ മാറ്റങ്ങള്‍ വരുത്താന്‍ അഞ്ചുവര്‍ഷംകൊണ്ട് ഭരണസമിതിക്ക് കഴിഞ്ഞതായും റ്റി എല്‍ സാബു പറഞ്ഞു. ബത്തേരിയുടെ പേരും പെരുമയും ലോകമെമ്പാടും ചര്‍ച്ചചെയ്യുന്ന തരത്തില്‍ വൃത്തിയും, ഭംഗിയുമുള്ള നഗരമാക്കാനും, പ്ലാസ്റ്റിക് നിരോധനം, തുപ്പല്‍ നിരോധനം, പൂക്കളുടെ നഗരം എന്നിവയിലൂടെ രാജ്യാന്തര ശ്രദ്ധനേടാനും സാധിച്ചതായും ഇതിനു പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിഅറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.