ഡിങ്കന് ദാരുണാന്ത്യം

0

മാനന്തവാടി ബസ്റ്റാന്റ് കാവല്‍ക്കാരനും പ്രദേശവാസികളുടെ പ്രിയങ്കരനുമായ ഡിങ്കന്‍ എന്ന നായയ്ക്ക് ബസ്സിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. ഇന്നലെ രാത്രിയിലാണ് ബസ്സിനടയില്‍പ്പെട്ട് ഡിങ്കന്‍ ചത്തത്. സ്‌നേഹമതികളായ നാട്ടുകാര്‍ രാത്രി തന്നെ ഡിങ്കനെ കുഴിച്ചിടുകയും ചെയ്തു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി മാനന്തവാടി ബസ്റ്റാന്റിലെയും സമീപ കച്ചവട സ്ഥാപനങ്ങളുടെയും കാവല്‍കാരനായിരുന്നു ഡിങ്കന്‍. രാത്രിയും പകലുമെല്ലാം ഡിങ്കന്റെ വാസം ബസ്റ്റാന്റിലും പരിസരവും തന്നെയായിരുന്നു. രാത്രി കാലങ്ങളില്‍ കാവല്‍ക്കാരനായതിനാല്‍ പകല്‍ സമയങ്ങളില്‍ കച്ചവടക്കാരും ഡിങ്കനെ ഇഷ്ടപ്പെടുന്നവരും ബേക്കറി സാധനങ്ങള്‍ ഡിങ്കന് വാങ്ങിച്ചു നല്‍കുന്നത് പതിവ് കാഴ്ചയുമായിരുന്നു.
ഡിങ്കന്‍ എന്ന പ്രിയപ്പെട്ട ശുനകന്‍ ഇനി ഓര്‍മ്മ മാത്രമായി.

Leave A Reply

Your email address will not be published.

error: Content is protected !!