കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 60000 രൂപ മുതല്‍ 300000 രൂപ വരെ പദ്ധതി തുകയുള്ള വിവിധ സ്വയം തൊഴില്‍ പദ്ധതികളില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 300000 രൂപയില്‍ കവിയരുത്. വായ്പതുക കൊണ്ട് കൃഷി ഒഴികെ ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പാതുക 6 ശതമാനം പലിശയോടുകൂടി 60 മാസ ഗഡുക്കളായി തിരിച്ചടക്കണം. വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04936 202869.
Sign in
Sign in
Recover your password.
A password will be e-mailed to you.