കലക്ട്രേറേറ്റിനു മുന്നില്‍ സ്‌കൂള്‍ പാചക തൊഴിലാളികള്‍ നടത്തുന്ന സഹനസമരം നാലാം ദിവസത്തിലേക്ക്.ഇന്നു നടത്തിയ സമരം സ്‌കൂള്‍ പാചക തൊഴിലാളി സംഘടന ജില്ലാ സെക്രട്ടറി കെ.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണം പദ്ധതിക്കായി തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെ 449 കോടി രൂപയാണ് വകയിരുത്തിയത്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കോവിഡിന്റെ പേര് പറഞ്ഞ് അര്‍ഹതപ്പെട്ട വേതനം പാചക തൊഴിലാളികള്‍ക്ക് നിഷേധിച്ചതായി സ്‌കൂള്‍ പാചക തൊഴിലാളി സംഘടന കുറ്റപ്പെടുത്തി.ജില്ലാ വൈസ് പ്രസിഡന്റ് സുനിത കുമാരി പനമരം സമരത്തില്‍ അധ്യക്ഷനായി. സുബൈദ മുട്ടില്‍, രാജമ്മ പുല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.