പുത്തരി ഉത്സവം ആഘോഷിച്ചു
മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്രത്തില്‍ പുത്തരി ഉത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പടച്ചിക്കുന്ന് കോളനിയിലെ ആദിവാസി മൂപ്പന്‍ ചോയി കൊയ്തുകൊണ്ടുവന്ന നെല്‍കതിരുകള്‍ ആല്‍ത്തറയില്‍ വെച്ചു.തുടര്‍ന്ന് കുത്തുവിളക്കിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ച നെല്‍കതിരുകള്‍ ആചാര പ്രകാരമുള്ള പൂജാതികര്‍മ്മങ്ങള്‍ക്ക് ശേഷം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു.ക്ഷേത്രം ശാന്തിമാരായ പി.ടി മനോഹരന്‍ എമ്പ്രാന്തിരി,മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാമ്മികത്വം വഹിച്ചു.കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ഈ വര്‍ഷം പുത്തരി സദ്യ ഉണ്ടായിരുന്നില്ല.