പ്രളയത്തില്‍ പുത്തുമലയിലെ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ഇനിയും നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പുത്തുമലയില്‍ ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്കുവേണ്ടി കലക്ട്രേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് എഫ് അധികാരത്തില്‍ വന്നാല്‍ പുത്തുമല നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ പ്രധാന പദ്ധതികളായ നവകേരളം പദ്ധതിയും റീബില്‍ഡ് പദ്ധതിയും നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇപ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ പോലും കിട്ടാത്ത നിരവധി കുടുംബങ്ങള്‍ വയനാട്, ഇടുക്കി, എറണാകുളം പോലുള്ള ജില്ലകളിലു ണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാധാരണ ക്കാരന്‍ അടക്കമുള്ള ജനങ്ങളും കുട്ടികളും നല്‍കിയത്. എന്നാല്‍ ആ പണം സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടു പോകുന്ന താണ് കണ്ടതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നവകേരള പദ്ധതിക്ക് 1700 കോടി രൂപയാണ് വേള്‍ഡ് ബാങ്ക് അനുവദിച്ചത്.
എന്നാല്‍ അവ വകമാറ്റി ചെലവഴിക്കുകയും, ഇതൊടെ രണ്ടാമത്തെ ഗഡു സര്‍ക്കാരിന് ലഭിക്കാതെ വരുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ പ്രളയവുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതികളില്‍ എല്ലാം വന്‍ രീതിയിലുള്ള ക്രമക്കേടുകളും വകമാറ്റി ചെലവഴിക്കലുമാണ് കണ്ടതെന്നും, പുതുമലയില്‍ അടക്കം എല്ലാ നഷ്ടപ്പെട്ട ജനതയോടാണ് സര്‍ക്കാര്‍ ഈ ക്രൂരത കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.