യുഎഇയില്‍ ഇനി കൊവിഡ് ചികിത്സയിലുള്ളത് 1,822 പേര്‍ മാത്രം
യുഎഇയില്‍ ബുധനാഴ്ച 1,161 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 1,493 പേര്‍ രോഗമുക്തി നേടി. രണ്ട് കൊവിഡ് മരണങ്ങളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 116,083 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 137,310 ആയി. ഇവരില്‍ 134,983 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 505 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. നിലവില്‍ 1,822 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 1.35 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്.