മാവോയിസ്റ്റ് ഭീകരരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തലയ്ക്ക് 2ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരന്‍ വേല്‍മുരുകന്‍. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി അറിയിച്ചു. ഇയാള്‍ക്കെതിരെ തമിഴ്‌നാട്, ഒഡീഷ, ഉള്‍പ്പെ ടെയുള്ള സംസ്ഥാനങ്ങളില്‍ കേസുകള്‍ രേഖപ്പെടുത്തി യിട്ടുണ്ട്. വേല്‍മുരുകനെ അറസ്‌ററ് ചെയ്യാന്‍ സഹായി ക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രാവിലെ 9. 15 ഓടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കബനിദളം എന്ന പേരി ലുള്ള കമ്യൂണിസ്റ്റ് ഭീകരരെ കഴിഞ്ഞ മൂന്ന് മാസത്തി ലേറെ യായി മേഖലയില്‍ തമ്ബടിച്ചിരിക്കുകയായി രുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ആറംഗ ഭീകരസംഘം പോലീസിന് നേരെ വെടിയുതി ര്‍ക്കുകയായിരുന്നു. ആദ്യം വെടിയുതിര്‍ത്തത് ഭീകരരാണ്.
സ്വയം രക്ഷാര്‍ത്ഥമാണ് പോലീസ് തിരിച്ചു വെടിവച്ചതെന്ന് പോലീസ് വ്യക്തമാക്കി. 18 പേരടങ്ങുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണ് പ്രദേശത്ത് ചൊവ്വാഴ്ച പട്രോളിങ് നടത്തിയി രുന്നത്. സംഭവം നടന്ന സ്ഥലത്ത് തോക്കുകളും രക്തക്കറകളും കണ്ടെത്തി.