ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയുമായി വയനാട് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റ് സംഘവും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കയറ്റി വിടാത്തത് വ്യാപക പ്രതിഷേധത്തി നിടയാക്കിയിരുന്നു. ഇന്നലെ സംഭവസ്ഥല ത്തേക്ക് പോകാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു.
ഇന്നലെ രാവിലെയാണ് മാവോയിസ്റ്റ് സംഘവും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെടുകയും ചെയ്തു. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ സംഭവസ്ഥലത്ത് രാവിലെ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കയറ്റിയില്ല. . ഉച്ചയായിട്ടും മാധ്യമപ്രവര്‍ത്തകരെ സ്ഥലം കാണിക്കാന്‍ പോലീസ് സേന വിസമ്മതിച്ചതോടെ മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇവിടെ പ്രതിഷേധിച്ചു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
വയനാട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ. സജീവന്‍, സെക്രട്ടറി നിസാം കെ. അബ്ദുള്ള , സി.വി. ഷിബു എന്നിവര്‍ രാവിലെ ജില്ലാ കലക്ടര്‍ ഡോ: അദീല അബ്ദുള്ളയെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഏഴ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്. .