ഒ.ആര്‍.കേളു എം.എല്‍.എയെ ആദരിച്ചു
തിരുനെല്ലി പാപനാശിനീ നവീകരണത്തിനായി ടൂറിസം വികസനപദ്ധതിയില്‍ മൂന്നു കോടി എണ്‍പത് ലക്ഷം രൂപയും വിളക്ക് മാടം,ക്ഷേത്രക്കുളം എന്നിവ നവീകരിക്കുന്നതിനായി പൈതൃകടൂറിസം പദ്ധതിയില്‍ രണ്ടു കോടി തൊണ്ണൂറ് ലക്ഷം രൂപയും ക്ഷേത്ര പരിസരത്തും ബസ്സ് സ്റ്റോപ്പിലും ഹൈമാസ്റ്റ് ലൈറ്റും അനുവദിച്ച മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ.ഒ.ആര്‍.കേളുവിനെ തിരുനെല്ലി ക്ഷേത്ര ഭരണാധികാരികളും ജീവനക്കാരും ചേര്‍ന്ന് ആദരിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍.കെ.മുരളി അധ്യക്ഷത വഹിച്ചു.ബോര്‍ഡ് പ്രസിഡന്റ്. ഒ.കെ.വാസുമാസ്റ്റര്‍ ആദരിക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ .കെ.സി.സദാനന്ദന്‍ ,ദേവസ്വം ബോര്‍ഡ് അംഗങ്ങളായ. വി.കേശവന്‍.കെ.രവീന്ദ്രന്‍,ചുറ്റമ്പല നിര്‍മ്മാണ കമ്മിറ്റി പ്രസിഡന്റ്.പി.വാസുദേവനുണ്ണി,സെക്രട്ടറി .കെ.അനന്തന്‍ നമ്പ്യാര്‍,രക്ഷാധികാരി .പി.എന്‍.ഹരീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു