തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രവാസി സംഘടനകളും ആവേശത്തിൽ. ഓൺലൈനായി പ്രചരണ പരിപാടികൾ തുടങ്ങി വിവിധ പ്രവാസി സംഘടനകൾ
നാട്ടിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ. പ്രവാസികളും ആവേശത്തിലാണ്. സോഷ്യൽ മീഡിയകൾ വഴി തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പ്രവാസിസംഘടനകൾ ഇതിനോടൊപ്പം തുടങ്ങിക്കഴിഞ്ഞു. കോവി ഡ്നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഓൺലൈനായാണ് ഇത്തവണ മീറ്റിംഗുകളും മറ്റും പ്രവാസിസംഘടനകൾ സംഘടിപ്പിച്ചത്. സ്ഥാനാർഥി നിർണ്ണയം കഴിയുന്നതോടെ നാട്ടിലെ പോലെ തന്നെ പ്രവാസികളും ആവേശത്തിൽ ആകുമെന്നതിൽ സംശയമില്ല