ആരോഗ്യ പ്രവര്‍ത്തകരെയും ആശാ വര്‍ക്കര്‍മാരെയും ആദരിച്ചു
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ അഭിമുഖ്യത്തില്‍ കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകരെയും ആശാ വര്‍ക്കര്‍മാരെയും, പഞ്ചായത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച വരേയും ആദരിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ് അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അംഗങ്ങളായ എം സി ഇബ്രാഹിം ഹാജി, ആത്തിക്കബായി,സക്കീന കുടുവ,വാര്‍ഡ് മെമ്പര്‍ മ്മാര്‍.തുടങ്ങിയവര്‍ സംബസിച്ചു.