ബത്തേരി ബീനാച്ചി ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി.

0

മൂന്ന് കടുവയാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയിരിക്കുന്നത്. ബീനാച്ചി സ്വദേശി ഉമയുടെ പറമ്പിലാണ് കടുവയെ കണ്ടത്.

 

 

വനം വകുപ്പും പൊലീസും ജനപ്രതികകളും, നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്.

സുല്‍ത്താന്‍ബത്തേരി ബീനാച്ചിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവകളില്‍ രണ്ടെണ്ണത്തിനെ വനംവകുപ്പ് ലൊക്കേറ്റുചെയ്തു. ഒന്നിനെ കൂടികണ്ടെത്താനുള്ള തിരച്ചില്‍ നടത്തുകയാണ്. ഇന്ന് രാവിലെ 10മണിയോടെ പ്രദേശവാസിയായ മജ്ഞരി വിട്ടില്‍ സുമാലിനിയുടെ കൃഷിയിടത്തില്‍ മൂന്ന് കടുവകളെ കണ്ടത്. .കടുവയെ ലൊക്കേറ്റ് ചെയ്ത് സമീപത്തെ വനസമാനമായ ബീനാച്ചി എസ്റ്റേറ്റിലേക്ക് തുരത്താനുള്ള നടപടികളാണ് വനം വകുപ്പ് ആലോചിക്കുന്നത്.

ഇന്ന് രാവിലെ 10 മണിയോടെ കൂടി് ബീനാച്ചി ടൗണിനോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കണ്ടെത്തിയ കടുവകളില്‍ രണ്ടെണ്ണത്തിനെയാണ് പ്രദേശത്തെ കൃഷിയിടങ്ങളില്‍ തന്നെ വനംവകുപ്പ് ലൊക്കേറ്റ് ചെയ്തിരിക്കുന്നത്. ഒന്നിനെ തിരച്ചില്‍ ആരംഭിച്ച് ഒരുമണിക്കൂറിനകം തന്നെ കണ്ടെത്തിയിരുന്നു. മറ്റൊന്നിനെ ഉച്ചയ്ക്് ശേഷം മൂന്ന് മണിയോടെയാണ് ലൊ്ക്കേറ്റ് ചെയ്്തത്. 3 കടുവകളെയാണ് പ്രദേശവാസിയായ മജ്ഞരി വിട്ടില്‍ സുമാലിനിയുടെ വിടിനോട് ചേര്‍ന്ന് ഇന്ന് രാവിലെ പ്രദേശവാസികള്‍ കണ്ടത്.രണ്ട് കുട്ടികളടക്കം ഒരു തള്ളകടുവയുമാണന്ന്് സൂചന. കടുവയെ കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പും പോലീസും സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് കടുവകള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. കടുവയെ സമീപത്തെ വനസമാനമായ ബീനാച്ചി എസ്റ്റേറ്റിലേക്ക് തുരത്താനുള്ള നീക്കത്തിലാണ് വനംവകുപ്പ്്. ബീനാച്ചി എസ്റ്റേറ്റില്‍ നിന്നുമാണ് കടുവകള്‍ ജനവാസകേന്ദ്രത്തില്‍ എത്തിയത്്്. കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് കടുവ ശല്യം രൂക്ഷമായിട്ടുണ്ട്്.സുല്‍ത്താന്‍ ബത്തേരി, കുറിച്യാട്, ചെതലയം, ആര്‍ ആര്‍ ടി റെയിഞ്ചോഫീസര്‍മാരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ജീവനക്കാരാണ് കടുവയ്ക്കായി തിരിച്ചില്‍ നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!