പുലി പേടിയില്‍ കുഴി നിലം പുത്തന്‍പുര പ്രദേശം
പുലി പേടിയില്‍ മാനന്തവാടി കുഴി നിലം പുത്തന്‍പുര പ്രദേശം.കഴിഞ്ഞ ദിവസം പ്രദേശത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍. അതേ സമയം പട്ടി പുലിയാണെന്ന നിഗമനത്തില്‍ വനംവകുപ്പ്. പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടെന്നും പട്ടി പുലിയാവാം പ്രദേശത്ത് പ്രത്യക്ഷപ്പെട്ടതെന്നുമാണ് വനം വകുപ്പ് നല്‍കുന്ന വിശദീകരണം
കഴിഞ്ഞ ആഴ്ച പുത്തന്‍പുര പ്രദേശത്ത് കാട്ടുപന്നിയെ വന്യമൃഗം കൊന്ന് ഭക്ഷിച്ച ശേഷം അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു ഇതിന് പുറമെയാണ് ഇന്നലെ വൈകീട്ടോടെ കടയില്‍ സാധനം വാങ്ങിക്കാന്‍ പോയ സ്ത്രികളുടെ മുന്‍പില്‍ പുലി പ്രത്യക്ഷപ്പെട്ടത്.ഇതോടെ പ്രദേശം പുലി ഭീഷണിയിലുമായി. പുത്തന്‍പുര പ്രദേശത്ത് കെ.എസ്.ഇ.ബി.യുടെ പോസ്റ്റുകള്‍ നിര്‍മ്മിക്കുന്ന യാഡ് ഉണ്ട് ഏതാണ്ട് 20 ഏക്കര്‍ സ്ഥലം കെ.എസ്.ഇ.ബിയുടെ സ്ഥലമുണ്ട് ഇതില്‍ യാഡ് ഒഴിച്ചുള്ള സ്ഥലം കാട് മൂടിയ നിലയിലാണ് ഈ കാട്ടില്‍ നിന്നാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.പുലിയിറങ്ങിയ വിവരത്തെ തുടര്‍ന്ന് വനപാലക സ്ഥലതെത്തുകയും ക്യാമറയും മറ്റ് നടപടികള്‍ സ്വീകരിക്കുന്നിതിനും തീരുമാനമായിട്ടുണ്ട്.