കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

0

 കേരളപ്പിറവി ദിനത്തില്‍ കേരളത്തിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.

‘ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു.’- മോദി ട്വീറ്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!