നൂല്‍പ്പുഴ കുടുംബാരോഗ്യത്തിന് കീഴില്‍ ഒരു കുടുംബത്തിലെ 8 പേര്‍ക്കടക്കം 11പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞദിവസമാണ് കല്ലൂര്‍ സ്വദേശികളായ ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കം വിപുലമായതിനാല്‍ കല്ലൂര്‍ ടൗണ്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ടൗണ്‍ അടക്കുകയും ചെയ്തു.
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഒരു കുടുംബത്തിലെ 8 പേര്‍ക്കും മറ്റ് മൂന്നുപേര്‍ക്കുമടക്കം 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.
കല്ലൂര്‍ ടൗണിലെ ഒരു ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ക്കും മറ്റൊരാള്‍ക്കുമാണ് എട്ട് പേരെകൂടാതെ രോഗം സ്ഥിരീകരിച്ചവര്‍. ഇവര്‍ക്ക് വ്യാപകമായ സമ്പര്‍ക്കം ഉണ്ടെന്ന ആരോഗ്യവകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് കല്ലൂര്‍ ടൗണ്‍ മൈക്രോ കണ്ടെയ്ന്‍മെന്റായും ടൗണ്‍ പൂര്‍ണ്ണമായും അയ്ക്കുകയും ചെയ്തു.
നിലവില്‍ ടൗണിനെ പുറമെ നൂല്‍പ്പുഴയില്‍ രണ്ട് കോളനികളും മൈക്രോ കണ്ടെയ്ന്‍മെന്റാണ്. നിലവില്‍ ഇതുവരെ നൂല്‍പ്പുഴ എഫ് എച്ച് സിക്ക് കീഴില്‍ 126 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 88 പേര്‍ക്ക് രോഗമുക്തരായി. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 36 പേര്‍ ചികില്‍സയിലുണ്ട്.